തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തുവെന്ന് സൂചന. ഇയാളെ വീട്ടിൽ എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രത്യേക സംഘം രഹസ്യ കേന്ദ്രത്തിൽ വച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. (Sabarimala gold case)
നിരവധി തവണ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്‌തിരുന്നു. അതേസമയം, സ്വർണ്ണക്കൊള്ള പുറത്ത് വന്നു ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും എസ് ഐ ടി ചോദ്യം ചെയ്യലിന് വിധേയനാക്കും.
ഇദ്ദേഹത്തിന്റെ കാലത്താണ് സ്വർണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയതെന്ന് വിജിലൻസ് കണ്ടെത്തി. എന്നാൽ, അദ്ദേഹം പറഞ്ഞത് ഉത്തരവാദിത്വം തിരുവാഭരണ കമ്മീഷണർക്കാണ് എന്നാണ്.