തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വിശദമായ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. പെൻഷൻ ആനുകൂല്യങ്ങൾ പിടിച്ചുവയ്ക്കണമെങ്കിൽ കുറ്റക്കാരെന്ന് കോടതി ശിക്ഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (Sabarimala gold case)
അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്മാർട്ട് ക്രിയേഷൻസിലെ രേഖകൾ കാണാതായ സംഭവം എസ് ഐ ടി അന്വേഷിക്കട്ടെയെന്നും, സത്യം എന്തായാലും പുറത്തുവരുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല എന്നും അദ്ദേഹം പ്രതികരിച്ചു. സംഭവം മണ്ഡല മകരവിളക്ക് തീർത്ഥാടനത്തെ ബാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.