തിരുവനന്തപുരം : കേരളത്തെ നടുക്കിയ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകളും സ്വർണ്ണവും പണവും പിടിച്ചെടുത്തു.(Sabarimala gold theft case)
ഇയാൾക്ക് വട്ടിപ്പലിശ ഇടപാടും ഉണ്ടെന്ന് കണ്ടെത്തി. എസ് ഐ ടിക്ക് നിർണായക തെളിവുകളും ലഭിച്ചു. നിരവധി പേരുടെ ഭൂമി ഇയാൾ സ്വന്തം പേരിലാക്കിയെന്ന് കണ്ടെത്തി. എട്ടു മണിക്കൂർ നീണ്ട പരിശോധനയാണ് നടത്തിയത്.
ഇതിൽ നിർണായക രേഖകളുള്ള ഹാർഡ് ഡിസ്കും കണ്ടെത്തിയിട്ടുണ്ട്. 2020നു ശേഷമാണ് ഇയാൾ വട്ടിപ്പലിശയ്ക്ക് പണം നൽകിത്തുടങ്ങിയത് എന്നാണ് കണ്ടെത്തൽ. മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിൽ എടുക്കും.