Sabarimala : ശബരിമല സ്വർണ്ണക്കൊള്ള കേസ് : സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്താനായില്ല, മാറ്റിയെന്ന് സംശയം, ഇന്ന് ദേവസ്വം ബോർഡ് യോഗം

പ്രതിപ്പട്ടികയിലുള്ള അസിസ്റ്റന്‍റ് എഞ്ചിനീയർ കെ സുനിൽകുമാറിനെതിരെ നടപടി ഉണ്ടായേക്കും. മുരാരി ബാബുവിനെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.
Sabarimala gold case
Published on

തിരുവനന്തപുരം : കേരളമാകെ ഞെട്ടിയ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ഐ ടി അന്വേഷണം നടക്കുകയാണ്. ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. (Sabarimala gold case )

പ്രതിപ്പട്ടികയിലുള്ള അസിസ്റ്റന്‍റ് എഞ്ചിനീയർ കെ സുനിൽകുമാറിനെതിരെ നടപടി ഉണ്ടായേക്കും. മുരാരി ബാബുവിനെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. വിരമിച്ചവരുടെ പെൻഷൻ അടക്കമുള്ള ആനൂകൂല്യം തടയുന്ന കാര്യത്തിലടക്കം ചർച്ച നടന്നേക്കും.

അതേസമയം, സ്വർണ്ണം പൂശിയത് സംബന്ധിച്ച നിർണായക രേഖകൾ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് കണ്ടെത്താനായില്ല. ഇവ മാറ്റിയെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com