തിരുവനന്തപുരം : അന്വേഷണത്തിലൂടെ എല്ലാം തെളിയുമെന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കസ്റ്റഡിയിൽ തുടരുന്ന ഉണ്ണികൃഷ്ണൻ പോറ്റി. ഇപ്പോൾ ഒന്നും തനിക്ക് പറയാനില്ലെന്ന് വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു. ത
അതേ സമയം, തന്നെ ഈ കേസിൽ കുടുക്കിയതാണെന്ന് പോറ്റി ഇന്നലെ കസ്റ്റഡിയിൽ ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂരിലെ വീട്ടിൽ എസ്.ഐ.ടി. പരിശോധന തുടരുകയാണ്.
തട്ടിയെടുത്ത സ്വർണ്ണം എവിടെയെന്ന് കണ്ടെത്താനാണ് രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നത്.കേസിൽ ഹൈദരാബാദിൽ സ്വർണ്ണപ്പാളി സൂക്ഷിച്ച നാഗേഷിനെയും, പ്രതികളായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരേയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.