ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്മാർട്ട് ക്രിയേഷൻസ് CEOയെ വീണ്ടും ചോദ്യം ചെയ്തു; അന്വേഷണം ബോർഡ് അംഗങ്ങളിലേക്ക് | Sabarimala

ഇന്നലെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്
Sabarimala gold theft case, Smart Creations CEO questioned again
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ. പങ്കജ് ഭണ്ഡാരിയെ വീണ്ടും ചോദ്യം ചെയ്തു. ഇന്നലെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. പങ്കജ് ഭണ്ഡാരിയെ കൂടാതെ, സ്മാർട്ട് ക്രിയേഷൻസിലെ രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്തു.(Sabarimala gold theft case, Smart Creations CEO questioned again)

ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ ഇവരെ വിട്ടയച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡുകളിലെ ഉദ്യോഗസ്ഥരെയും അംഗങ്ങളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിലെ എല്ലാവരുടെയും മൊഴിയെടുക്കും. മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ബോർഡ് അംഗങ്ങളെ ഈ ആഴ്ച വീണ്ടും മൊഴിയെടുക്കാൻ വിളിപ്പിക്കും. ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയത് ബോർഡിന്റെ നിർദ്ദേശപ്രകാരമായിരുന്നു എന്ന് വിവരം ലഭിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com