തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ ഒരു രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. എസ്.പി. ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്.(Sabarimala gold theft case, SIT questions A Padmakumar)
ആറൻമുളയിലെ വീട്ടിൽ നിന്ന് രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയ പത്മകുമാറിനോട് ഇന്നലെ വൈകുന്നേരമാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ എസ്.ഐ.ടി. ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിന് മുന്നോടിയായി ഔദ്യോഗികമായി നോട്ടീസ് നൽകിയിരുന്നില്ല.
മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസുവിനെ കേസുമായി ബന്ധപ്പെട്ട് നേരത്തെ എസ്.ഐ.ടി. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.