ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്വർണ്ണത്തിൻ്റെ അളവ് തിട്ടപ്പെടുത്താൻ വീണ്ടും ശാസ്ത്രീയ പരിശോധന; സാമ്പിൾ ശേഖരിക്കും | Sabarimala

എസ്ഐടി ഹൈക്കോടതിയെ സമീപിക്കും
Sabarimala gold theft case, Scientific testing to determine the quantity of gold again
Updated on

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലും പൂശിയ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടെന്ന വിഎസ്എസ്സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. സ്വർണ്ണം എത്രത്തോളം നഷ്ടപ്പെട്ടുവെന്ന് കൃത്യമായി കണക്കാക്കാനാണ് ഈ നീക്കം.(Sabarimala gold theft case, Scientific testing to determine the quantity of gold again)

ദ്വാരപാലക പാളിയിൽ 394.6 ഗ്രാം സ്വർണ്ണവും, കട്ടിള പാളികളിൽ 409 ഗ്രാം സ്വർണ്ണവും പൂശിയിട്ടുണ്ടെന്നാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ നിലവിൽ എത്രത്തോളം സ്വർണ്ണം പാളികളിലുണ്ടെന്ന് ശാസ്ത്രീയമായി ഉറപ്പിക്കാൻ നിലവിലെ റിപ്പോർട്ടുകൾ മതിയാകില്ലെന്ന് എസ്ഐടി വിലയിരുത്തുന്നു.

സന്നിധാനത്തെ പാളികളിൽ നിന്ന് വീണ്ടും സാമ്പിളുകൾ ശേഖരിച്ച് വിഎസ്എസ്സി ലാബിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വിഎസ്എസ്സി ശാസ്ത്രജ്ഞർ നൽകിയ മൊഴി കേസിൽ നിർണ്ണായകമാണ്. ശബരിമലയിലെ യഥാർത്ഥ ചെമ്പ് പാളികൾ മാറ്റിയിട്ടില്ലെന്നും, ഈ പാളികൾക്ക് മുകളിൽ പൊതിഞ്ഞ സ്വർണ്ണമാണ് കവർന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പാളികളിലെ സ്വർണ്ണം രാസഘടനാ മാറ്റത്തിലൂടെയാണ് കവർന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ സാങ്കേതിക വിവരങ്ങൾ ഉൾപ്പെടുത്തി എസ്ഐടി ഉടൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

Related Stories

No stories found.
Times Kerala
timeskerala.com