ശബരിമല സ്വർണ്ണക്കൊള്ള കേസ്: അടൂർ പ്രകാശിന് കുരുക്കായി പുതിയ ചിത്രങ്ങൾ; പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമോ ? | Sabarimala

ബെംഗളൂരു കൂടിക്കാഴ്ച
ശബരിമല സ്വർണ്ണക്കൊള്ള കേസ്: അടൂർ പ്രകാശിന് കുരുക്കായി പുതിയ ചിത്രങ്ങൾ; പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമോ ? | Sabarimala
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിൻ്റെ ബന്ധം കൂടുതൽ വിവാദത്തിലേക്ക്. വാദങ്ങളെ തള്ളുന്ന തരത്തിലുള്ള പുതിയ ചിത്രങ്ങളാണ് പുറത്തുവന്നത്.(Sabarimala gold theft case, New images against Adoor Prakash)

ഉണ്ണികൃഷ്ണൻ പോറ്റിയും സുഹൃത്ത് രമേഷ് റാവുവും അടൂർ പ്രകാശുമായി ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സമ്മാനങ്ങൾ കൈമാറുന്നതും ദൃശ്യമാണ്. പോറ്റിയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തതായാണ് വിവരം.

സോണിയ ഗാന്ധിയെ കാണാൻ പോറ്റി ഡൽഹിയിലെത്തിയപ്പോൾ അടൂർ പ്രകാശും ഒപ്പമുണ്ടായിരുന്നു. തന്റെ മണ്ഡലത്തിലെ വോട്ടറായതിനാലാണ് സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ കൂട്ടിയതെന്നായിരുന്നു അടൂർ പ്രകാശ് മുൻപ് നൽകിയ വിശദീകരണം. മറ്റു ഇടപാടുകൾ ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com