ശബരിമല സ്വർണക്കൊള്ള കേസ്: N വാസുവിൻ്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി, കരിങ്കൊടി കാട്ടി BJP പ്രവർത്തകർ, A പത്മകുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും | Sabarimala

വാസുവിനെ വിലങ്ങില്ലാതെയാണ് കോടതിയിൽ എത്തിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസ്: N വാസുവിൻ്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി, കരിങ്കൊടി കാട്ടി BJP പ്രവർത്തകർ, A പത്മകുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ എൻ. വാസുവിൻ്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. റിമാൻഡ് നീട്ടുന്നതിനായി വാസുവിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ബി.ജെ.പി. പ്രവർത്തകർ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു. വാസുവിനെ വിലങ്ങില്ലാതെയാണ് കോടതിയിൽ എത്തിച്ചത്.(Sabarimala gold theft case, N Vasu's remand extended for 14 days)

കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി മറ്റന്നാൾ പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പത്മകുമാറിനെ കോടതിയിൽ ഹാജരാക്കും.

ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വിശദമായ പരിശോധന നടത്തുന്നതിനാണ് എസ്.ഐ.ടി. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. പോറ്റി സർക്കാരിനെയും സമീപിച്ചിരുന്നുവെന്ന മൊഴിയിലും കൂടുതൽ വ്യക്തത വരുത്തും.

കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷകൾ കോടതി നാളത്തേക്ക് പരിഗണിക്കാൻ മാറ്റി. മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. എസ്.ഐ.ടി.യുടെ അന്വേഷണ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിൻ്റെ ജാമ്യാപേക്ഷയും നാളത്തേക്ക് മാറ്റി. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യ ഹർജിയിൽ വിജിലൻസ് കോടതി നാളെ വിധി പറയും.

Related Stories

No stories found.
Times Kerala
timeskerala.com