തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ 14 ദിവസത്തേക്ക് കൂടി കോടതി റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്ന് അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് മാറ്റി. കൊല്ലം വിജിലൻസ് കോടതിയാണ് നടപടി സ്വീകരിച്ചത്.(Sabarimala gold theft case, N Vasu remanded again)
എൻ. വാസുവിന്റെ ആദ്യ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൂടുതൽ അന്വേഷണം ആവശ്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് റിമാൻഡ് നീട്ടിയത്.
കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തും. പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്നും തനിക്ക് ഈ കൊള്ളയിൽ പങ്കില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നു.