ശബരിമല സ്വർണക്കൊള്ള കേസ്: SITക്ക് അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി | Sabarimala

എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചു
Sabarimala gold theft case, High Court extends investigation by one month
Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സമയം ദീർഘിപ്പിച്ചത്.(Sabarimala gold theft case, High Court extends investigation by one month)

കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ദേവസ്വം ബെഞ്ച് ഒരു മാസം കൂടി സമയം അനുവദിച്ചത്.

സ്വർണക്കൊള്ളയിൽ സമാന്തര അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എഫ്ഐആർ, അനുബന്ധ രേഖകൾ എന്നിവ ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഈ രേഖകൾ ആവശ്യപ്പെട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com