ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി | Sabarimala

വിജിലൻസ് കോടതിയുടേതാണ് നടപടി
Sabarimala gold theft case, Court rejects Murari Babu's bail plea

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം നിഷേധിച്ച് വിജിലൻസ് കോടതി. അദ്ദേഹം നൽകിയ രണ്ട് ജാമ്യാപേക്ഷകളും കോടതി തള്ളുകയായിരുന്നു. ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയാണ്.(Sabarimala gold theft case, Court rejects Murari Babu's bail plea )

കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ അദ്ദേഹം ആറാം പ്രതിയുമാണ്.ഈ രണ്ടു കേസുകളിലും നൽകിയ ജാമ്യാപേക്ഷകളാണ് വിജിലൻസ് കോടതി തള്ളിയത്. കഴിഞ്ഞ ഒക്ടോബർ 22-നാണ് കേസിൽ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പ്രത്യേക അന്വേഷകസംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിൽ മുരാരി ബാബുവിന്റെ പങ്ക് വ്യക്തമാക്കുന്നു.

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ 'ചെമ്പുപാളിയെന്ന്' രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. 1998-ൽ ശിൽപ്പപാളികൾ സ്വർണം പൂശിയതിനെക്കുറിച്ച് മുരാരി ബാബുവിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. തട്ടിപ്പിന് മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തു. ക്ഷേത്രമുതൽ ദുരുപയോഗിക്കാൻ ഒത്താശ ചെയ്തതിലൂടെ ശബരിമല ക്ഷേത്രവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതായും റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com