കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) വിജിലൻസ് കോടതി അനുമതി നൽകി. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് നിലവിൽ കോടതി കസ്റ്റഡിയിലുള്ള തന്ത്രിയുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്താനാണ് അനുമതി.(Sabarimala gold theft case, Court allows Tantri's arrest)
കട്ടിളപ്പാളി കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരി 19-ലേക്ക് മാറ്റി. കേസിൽ കൂടുതൽ വിശദമായ വാദം കേൾക്കണമെന്ന എസ്ഐടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തന്ത്രിയുടെ ജാമ്യത്തിന്റെ കാര്യത്തിൽ എസ്ഐടി സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമേ കോടതി അന്തിമ തീരുമാനമെടുക്കൂ.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. ജനുവരി 27-ന് അദ്ദേഹത്തെ വീണ്ടും കോടതിയിൽ ഹാജരാക്കണം.