തിരുവനന്തപുരം: രാഷ്ട്രീയ വിമർശകനും യൂട്യൂബറുമായ കെ.എം. ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ്. ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. (Sabarimala gold theft, Case against KM Shahjahan)
ശബരിമല സ്വർണപ്പാളി കടത്തുമായി എഡിജിപി എസ്. ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യൂട്യൂബ് ചാനൽ വഴി കെ.എം. ഷാജഹാൻ മൂന്ന് വീഡിയോകൾ ചെയ്തു. ഈ വീഡിയോകളുടെ അടിസ്ഥാനത്തിലാണ് എഡിജിപി ശ്രീജിത്ത് പരാതി നൽകിയത്.
സി.പി.എം. നേതാവ് കെ.ജെ. ഷൈനും വൈപ്പിൻ എം.എൽ.എ. ഉണ്ണികൃഷ്ണനുമെതിരായ സൈബർ അധിക്ഷേപ കേസിൽ സെപ്റ്റംബറിൽ കെ.എം. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.