തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവുകൾ നശിപ്പിക്കാനും മോഷണമുതൽ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനും അവസരം നൽകാനാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. കേസിൽ പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോറ്റിയെ 'പോറ്റിവളർത്തിയവരും' ഈ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ട്. എഫ്.ഐ.ആറിൽ നിന്നുതന്നെ ഗൂഢാലോചന വ്യക്തമാണ്, ഒരാൾക്കുമാത്രമായി ഇത് നടത്താൻ സാധ്യമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
മോഷണത്തിൽ ദേവസ്വം ബോർഡിനും ഉത്തരവാദിത്തമുണ്ട്. അതിനാൽ അവരെയും കേസിൽ പ്രതികളാക്കി അറസ്റ്റ് ചെയ്യണം.
അവരിൽ നിന്ന് തെളിവുകൾ ശേഖരിച്ച് നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കണം.ഇത് കേസിന്റെ തുടർന്നുള്ള വിചാരണയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഉപേക്ഷിച്ച്, സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.