ശബരിമല സ്വർണ്ണക്കൊള്ള ; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി | Sabarimala gold theft

. സെഷൻസ് കോടതിയെ സമീപിക്കാൻ ഹർജിക്കാരിയ്ക്ക് നിർദേശം നൽകി.
highcourt
Published on

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളി. സെഷൻസ് കോടതിയെ സമീപിക്കാൻ ഹർജിക്കാരിയ്ക്ക് നിർദേശം നൽകി. നിരപരാധിയാണ്, ക്രമക്കേട് നടത്തിയിട്ടില്ല, ആരോഗ്യസ്ഥിതി മോശമെന്നുമാണ് ജയശ്രീ ഹരജിയിൽ പറഞ്ഞിരുന്നത്. സെഷൻസ് കോടതിയെ സമീപിക്കാനും ഹൈക്കോടതിയുടെ നിർദ്ദേശം.

2019ൽ ദ്വാരപാലക ശിൽപത്തിലെ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീയാണെന്നാണ് പ്രത്യേക അന്വേഷണ ഏജൻ‌സിയുടെ കണ്ടെത്തൽ. 2017 മുതൽ 2019 വരെയായിരുന്നു ജയശ്രീ ദേവസ്വം ബോർഡ് സെക്രട്ടറിയായി പ്രവർത്തിച്ചത്. 2020ൽ തിരുവാഭരണ കമ്മീഷനായും പ്രവർത്തിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com