

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിൻ്റെ മൊഴിയെടുക്കുന്നതിനായി സമയം തേടുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക പാളികൾ പ്രതിയായ പോറ്റി ജയറാമിൻ്റെ വീട്ടിൽ കൊണ്ടുപോയിരുന്നു. കേസിൽ ജയറാമിനെ സാക്ഷിയാക്കും എന്നും എസ്ഐടി വ്യക്തമാക്കി (Sabarimala Gold Theft).
കേസിലെ മുഖ്യപ്രതിയായ പോറ്റി, ജയറാമിനെ പോലുള്ള പ്രമുഖരെ വരെ കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം, സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിയായ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അന്വേഷണസംഘം നാളെ (നവംബർ 24) കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് ഫലം ലഭിച്ചതിന് ശേഷം മാത്രമായിരിക്കും കൂടുതൽ അറസ്റ്റുകളിലേക്ക് അന്വേഷണസംഘം നീങ്ങുക. നിലവിൽ പത്മകുമാറിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകളിലാണ് തുടർപരിശോധന നടക്കുന്നത്. സ്വർണക്കൊള്ള അന്നത്തെ ഭരണ നേതൃത്വവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എസ്ഐടി അറിയിച്ചു.
The Special Investigation Team (SIT) probing the Sabarimala gold heist case announced they will seek time to record the statement of actor Jayaram, who will be made a witness in the case. The SIT found that the main accused, 'Potti,' had taken the temple's dwarapalaka panels to Jayaram's residence and had deceived several prominent figures, including the actor.