ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം; സ്ട്രോം​ഗ് റൂം ​പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച |sabarimala gold smugling

ഞാ​യ​റാ​ഴ്ച സ​ന്നി​ധാ​ന​ത്തെ​ത്തി പു​തു​താ​യി സ്വ​ർ​ണം പൂ​ശി​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളും പ​രി​ശോ​ധി​ക്കും
sabarimala smuggling
Published on

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ ഹൈ​ക്കോ​ട​തി ജ‍​ഡ്ജി ജ​സ്റ്റീ​സ് കെ.​ടി.​ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശ​നി​യാ​ഴ്ച സ്ട്രോം​ഗ് റൂം ​പ​രി​ശോ​ധി​ക്കും.

തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച സ​ന്നി​ധാ​ന​ത്തെ​ത്തി പു​തു​താ​യി സ്വ​ർ​ണം പൂ​ശി​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. സ്വ​ർ​ണ​പ്പാ​ളി കാ​ണാ​താ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വി​ടു​ത്തെ അ​മൂ​ല്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ജ​സ്റ്റീ​സ് കെ.​ടി.​ശ​ങ്ക​ര​നെ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച​ത്.

അതേ സമയം, സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ദേവസ്വം വിജിലൻസ്.ഇതിന്‍റെ ഭാഗമായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യപ്രകാരം ദ്വാര പാലക ശിൽപങ്ങളിൽ അടക്കം സ്വർണം പൂശി നൽകിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ടാരിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്.

ഇദ്ദേഹത്തിന്‍റെ വിശദമായ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തുന്നത്. 2019ൽ സ്വർണം പൂശിയ ശിൽപങ്ങൾ 2025ൽ വീണ്ടും പൂശിയത് സംബന്ധിച്ചും വിശദീകരണം തേടുന്നുണ്ട്. ഇതൂകൂടി ചേർത്താകും ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് നാളെ റിപ്പോർട്ട് നൽകുക.

Related Stories

No stories found.
Times Kerala
timeskerala.com