ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിൽ | Sabarimala gold robbery

BJP demands CBI probe into Sabarimala gold theft case
Published on

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019-ൽ തിരുവാഭരണ കമ്മീഷണറായി സേവനമനുഷ്ഠിക്കുമ്പോഴാണ് ബൈജു കേസിൽ ഉൾപ്പെട്ടത്. കേസിൽ ബൈജുവിൻ്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ബൈജുവിനെതിരെ നേരത്തെ അന്വേഷണസംഘത്തിന് നിർണായകമായ ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com