ശബരിമല സ്വർണപ്പാളി വിവാദം ; സത്യം കണ്ടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ഇപി ജയരാജൻ |EP Jayarajan

വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്.
ep jayarajan
Published on

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ഇപി ജയരാജൻ. സംഭവത്തിൽ സത്യം കണ്ടത്തി കുറ്റവാളികളെ ശിക്ഷിക്കണം. ഇതാണ് സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെയും നിലപാട്.ഒരാളുടെയും വിശ്വാസത്തേയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടു നിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ ഇതു വരെ പ്രതിപക്ഷം എവിടെയായിരുന്നു. അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കി. വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷം ഉയർന്ന് വന്നത്.അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.

ലക്ഷകണക്കിന് വിശ്വാസികളുടെ ആരാധന കേന്ദ്രമാണ് ശബരിമല. ആ ക്ഷേത്രത്തെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. ഒരു കുറ്റവാളികളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ജയരാജൻ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com