ശബരിമല സ്വർണ്ണ കൊള്ള ; എല്ലാ അന്വേഷണങ്ങളേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നു |PS Prasanth

നിയമ നടപടികള്‍ക്ക് വിധേയമാക്കി നഷ്ടപ്പെട്ടുപോയ സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കണം
PS Prasanth
Published on

പത്തനംതിട്ട : ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ സർക്കാരും ദേവസ്വം ബോർഡ് സമഗ്രമായ അന്വേഷണം ഉറപ്പാക്കിയെന്ന് പിഎസ് പ്രശാന്ത്.കോടതി നിയോഗിച്ച അന്വേഷണസംഘത്തെ ബോർഡിന് പൂർണ വിശ്വാസമാണെന്ന് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപാളി, ശ്രീകോവിലിന്റെ കട്ടള എന്നിവയുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികള്‍ക്ക് വിധേയമാക്കി നഷ്ടപ്പെട്ടുപോയ സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നു.

ദൗർഭാ​ഗ്യവശാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളെ കേന്ദ്രീകരിച്ച് സമരപരമ്പരകൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. സമരക്കാർ ഓഫീസിലുള്ള ഞങ്ങളുടെ ജീവനക്കാരെ ആക്രമിക്കുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു.

ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ആണ് പ്രാഥമിക അന്വേഷണം നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ശക്തമായ അന്വേഷണം നടത്തി വരികയാണ്. ഈ അന്വേഷണത്തോട് സഹകരിക്കാൻ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ തയാറാകണം.

പ്രതിപക്ഷം മഹാമനസ്കത കാണിക്കണമെന്നും ആറാഴ്ചത്തെ സമയം നൽകണം.1998 മുതൽ 2025 വരെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ബോർഡിന്റെ നിലപാട്. യുഡിഎഫ് കാലത്തെ അന്വേഷണം വേണമെന്നും മറ്റുള്ളവരൊക്കെ ശുദ്ധരും ഞങ്ങൾ കൊള്ളക്കാരും എന്ന നിലപാട് ശരിയല്ല. എൽഡിഎഫ് കാലത്തെ കാര്യങ്ങൾ മാത്രം അന്വേഷിച്ചാൽ മതി എന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com