ശബരിമല സ്വർണക്കൊള്ള ; ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് രാജു എബ്രഹാം | Raju Abraham

വിശദാംശങ്ങൾ വന്നതിനുശേഷം പത്മകുമാറിനെ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം തീരുമാനിക്കും.
raju abraham
Published on

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് സിപിഎം പത്തനംത്തിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുള്ളതാണെന്നും ഒരാളെയും സഹായിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും രാജു എബ്രഹാം പറഞ്ഞു.

വിശദാംശങ്ങൾ വന്നതിനുശേഷം പത്മകുമാറിനെ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം തീരുമാനിക്കും. എസ്ഐടി അന്വേഷണത്തിൽ ഇടപെടുന്ന പ്രശ്നം ഇല്ല. അന്വേഷണത്തിൽ ഇടപെടില്ല. കേരളം കണ്ടുകൊണ്ടിരിക്കുന്നത് മാതൃകാപരമായ കേസന്വേഷണമാണ്. സർക്കാറിന് അനുകൂലമായി ജനങ്ങൾ വോട്ടു ചെയ്യുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.

സർക്കാർ തീരുമാനിച്ചിരിക്കുന്നത് സത്യസന്ധമായ നിലപാട്.ആ സ്ഥാനത്ത് ഇരിക്കുമ്പോൾ ജാഗ്രത ഉണ്ടാകണമായിരുന്നു. ഇനി ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെയും പ്രതിചേർത്ത് തുടർനടപടികൾ സ്വീകരിക്കണമെന്നും രാജു എബ്രഹാം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com