പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൽ മാത്രം അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ അറിയാതെ ഒന്നും അവിടെ ഒന്നും നടക്കില്ല. 2018 ൽ മുഖ്യമന്ത്രി ശബരിമലയിൽ ദ്രോഹം ചെയ്യുന്നു. മുഖ്യമന്ത്രി ആദ്യം മുതൽ വീഴ്ചയെന്ന് പറഞ്ഞു പിന്നീട് ജനം വിശ്വസികാതായതോടെ പോറ്റിയെ ഇറക്കി ഇപ്പോഴിതാ അതിൽ വാസുവും. ഇതെല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
ബിജെപി ആദ്യം മുതലേ പറഞ്ഞ കാര്യമാണ് ഇത്. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അത് ഒരിക്കലും അനുവദിക്കില്ല.എസ്ഐടി കേരള പൊലീസിന്റെ ഭാഗം തന്നെയാണ് അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാനില്ല. കോടതിയാണ് വിഷയത്തിൽ തീരുമാനിക്കേണ്ടത്. പുറത്തുനിന്നുള്ള ഏജൻസി കേസ് അന്വേഷിക്കണം.
കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കി മുഖ്യമന്ത്രിയുടെ കീഴിൽ ജോലി ചെയ്യുന്ന ഐഎഎസ് ഫീസറെ തലപ്പത്ത് കൊണ്ട് വന്നാൽ അയാൾ മുഖ്യമന്ത്രിയ്ക്ക് എതിരെ എന്തെങ്കിലും ചെയ്യുമോ? ഇതൊക്കെ മനസ്സിലാക്കാൻ സാമാന്യ ബുദ്ധിപോരെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.