ശബരിമല സ്വര്‍ണക്കൊള്ള ; സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് | Congress secretariat march

സ്വര്‍ണ്ണ കവര്‍ച്ചയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്.
sunny joseph
Published on

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ളയെന്ന് കോടതിക്ക് പറയേണ്ടി വന്നു. സ്വര്‍ണ്ണ കവര്‍ച്ചയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്.

ദേവസ്വം മന്ത്രിയും ബോര്‍ഡും രാജിവെക്കണം. വാസുവിനെ തലോടി ചോദ്യം ചെയ്താല്‍ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com