തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നതിനിടെ പ്രതികരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. വിവാദത്തില്‍ തന്നെ ക്രൂശിക്കാന്‍ ശ്രമം നടക്കുന്നു. തിരുവനന്തപുരത്തെ കാരേറ്റുള്ള വീട്ടില്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണ്.മാധ്യമങ്ങള്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.എന്റെ ഭാഗം ശരിയോ തെറ്റോ എന്നു കോടതി തീരുമാനിക്കട്ടെ. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകും.
ഞാന്‍ ചെയ്ത കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം തരണം. ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തി തെളിവും ശരിയും തെറ്റും ഒക്കെ മനസ്സിലാക്കിക്കഴിയുമ്പോള്‍ കൂടുതല്‍ പ്രതികരിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.