തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിന്‍റെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞു. പിന്നാലെ ശരണം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പിഎസ് പ്രശാന്തിന്റെ കോലം കത്തിച്ചു.
അതേ സമയം, ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വിരമിച്ചവര്‍ ഉള്‍പ്പെടെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു. വിഷയം അന്വേഷിക്കുന്ന ദേവസ്വം വിജിലന്‍സ് എസ്പി നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാവും നടപടി.
ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ നല്‍കിയ 40 വര്‍ഷത്തെ വാറന്റി റദ്ദ് ചെയ്യാൻ തീരുമാനിച്ചു. ഇത് ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്താനുള്ള നടപടിക്രമങ്ങള്‍ക്കായി ഡപ്യൂട്ടി കമ്മിഷണറെ ചുമതലപ്പെടുത്തിയെന്നും പ്രശാന്ത് പറഞ്ഞു.