തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് പി എസ് പ്രശാന്ത്. അദ്ദേഹം പറഞ്ഞത് 2019 ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതിൽ ഉദ്യോഗസഥ തല വീഴ്ച ഉണ്ടായെന്നാണ്.(Sabarimala gold case)
അത് തെറ്റായിപ്പോയെന്നും, 1999- 2025 വരെയുള്ള ഇടപാടുകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഉണ്ണിക്കൃഷ്ണൻ പോറ്റി ആരാണ് എന്ന് ദേവസ്വം ബോർഡിനും ധാരണയില്ല എന്നും പി എസ് പ്രശാന്ത് വ്യക്‌തമാക്കി.