തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി കേസിൽ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ ഗുരുതരമായ കണ്ടെത്തലുകളുടെ ദേവസ്വം വിജിലൻസ്. ഇയാൾ സ്വർണം പൂശുന്നതിനും അന്നദാനത്തിൻ്റെ പേരിലും പോലും വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. (Sabarimala gold case)
മറ്റു സംസ്ഥാനങ്ങളിലടക്കമാണ് ഇത്തരത്തിൽ പണപ്പിരിവ് നടത്തിയത്. ഇതിൻ്റെ ഭാഗമായാണ് സ്വർണ പാളി ബെംഗളൂരൂവില്‍ കൊണ്ടു പോയതെന്നും സംശയിക്കുന്നു. നേരത്തെ തന്നെ ഇയാൾക്കെതിരെ ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണ്ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ടായിരുന്നു.
സ്വർണ്ണപ്പാളി ഇയാൾ ബംഗളുരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചുവെന്ന വാർത്തയും പുറത്തുവന്നിരുന്നു.