തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി കേസിൽ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യലിന് വിധേയനാക്കും. ഇയാളെ ചോദ്യം ചെയ്യുന്നത് ദേവസ്വം വിജിലൻസ് ആണ്.(Sabarimala gold case)
ഇതിനായി വിജിലൻസ് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ബെംഗളുരുവിലേക്ക് പോകും. 2019 ല്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വര്‍ണ്ണപ്പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചെന്ന് കണ്ടെത്തിയിരുന്നു. ബംഗളുരുവിലെ അയ്യപ്പ ക്ഷേത്രം ഭാരവാഹികളിൽ നിന്ന് മൊഴിയെടുക്കും.