തിരുവനന്തപുരം : ശബരിമലയിലെ കാണാതായ സ്വർണ്ണ പീഠം സ്‌പോൺസറുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെങ്കിലും, ദ്വാരപാലക ശിൽപ്പത്തിന്റെ ഭാരം കുറഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് ദേവസ്വം വിജിലൻസ്. ഉണ്ണിക്കൃഷ്ണൻ പോറ്റി, വാസുദേവൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.(Sabarimala gold case)
ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിൽ അവ്യക്തത ഉണ്ടെന്നാണ് വിജിലൻസ് പറയുന്നത്. ശിൽപ്പത്തിന് നാല് കിലോ തൂക്കം കുറഞ്ഞിരുന്നു.
സ്വർണ്ണ പീഠം കാണാതായ സംഭവത്തിൽ ഇരുവരെയും പ്രതിയാക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും വിജിലൻസ് അറിയിച്ചു. ദേവസ്വം ബോർഡും ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയെ വീണ്ടും സമീപിക്കും.