തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചെന്നൈയ്ക്ക് പുറമെ അന്വേഷണം ഹൈദരാബാദിലേക്കും. എസ് ഐ ടി സംഘം ഹൈദരാബാദ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്. നാഗേഷും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ഇടപാടുകളിൽ ഉള്ള ദുരൂഹതയാണ് ഇതിന് കാരണം. (Sabarimala gold case)
ഹൈദരബാദിൽ വച്ച് സ്വർണ്ണപ്പാളികൾ തട്ടിയെടുത്തുവെന്നാണ് സംശയിക്കുന്നത്. നാലര കിലോ സ്വർണ്ണം കുറഞ്ഞത് ഇവിടെ വെച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാഗേഷിൻ്റെ സഹായത്തോടെയാണ് ഇത് മറിച്ചു വിറ്റതെന്നാണ് കണ്ടെത്തൽ.
ഇയാൾ പോറ്റിക്കൊപ്പം തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്നാണ് സൂചന. നാളെ എസ് ഐ ടി തലവൻ എ ഡി ജി പി എച്ച് വെങ്കിടേഷ് സന്നിധാനത്ത് എത്തും. പത്തനംതിട്ടയിൽ യോഗം ചേരും.