തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ വിവാദങ്ങൾ കത്തിപ്പുകയുന്നതിനിടെ ദേവസ്വം ഗോൾഡ് സ്മിത്തിനെ സസ്‌പെൻഡ് ചെയ്‌തേക്കും. ദ്വാരപാലക ശിൽപ്പം തിരികെ കൊണ്ടുവന്നപ്പോൾ ഗോൾഡ് സ്‌മിത്ത് പരിശോധനയ്ക്ക് എത്തിയിരുന്നില്ല. (Sabarimala gold case)
ഇത് ഗുരുതര വീഴ്ച ആണെന്നാണ് കരുതുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുന്നത്. ഇതൊരു സ്വാഭാവിക പിഴവായിട്ടല്ല വിജിലൻസ് റിപ്പോർട്ടിൽ ഉള്ളത്.
മഹസറിലും ഗോള്‍ഡ് സ്മിത്തും മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പു വച്ചിരുന്നില്ല. ദേവസ്വം വിജിലന്‍സ് സസ്‌പെന്‍ഷന് ശുപാർശ ചെയ്തു. ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുത്തേക്കും.