Sabarimala : ശബരിമലയിലെ സ്വർണ്ണക്കൊള്ള : അന്വേഷണം ഉന്നതരിലേക്ക്, A പത്മകുമാർ പ്രസിഡന്‍റായ 2019ലെ ദേവസ്വം ബോർഡും പ്രതിപ്പട്ടികയിൽ

സ്വർണ്ണപ്പാളികൾ 2019ൽ ഇളക്കിയെടുത്തത് ദേവസ്വം അംഗങ്ങളുടെ അറിവോടു കൂടിയാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. എന്നാൽ, വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്തതായി അറിയില്ലെന്നും എ.പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
Sabarimala : ശബരിമലയിലെ സ്വർണ്ണക്കൊള്ള : അന്വേഷണം ഉന്നതരിലേക്ക്, A പത്മകുമാർ പ്രസിഡന്‍റായ 2019ലെ ദേവസ്വം ബോർഡും പ്രതിപ്പട്ടികയിൽ
Published on

തിരുവനന്തപുരം : ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയിൽ അന്വേഷണം ഉന്നതരിലേക്കും. കട്ടിളയിലെ സ്വർണ്ണമോഷണം സംബന്ധിച്ച രണ്ടാമത്തെ കേസിലെ എഫ് ഐ ആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിട്ടുണ്ട്. (Sabarimala gold case)

8-ാം പ്രതിയായി ആണ് 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെ ചേർത്തിരിക്കുന്നത്. ആരുടെയും പേരുകൾ എടുത്ത് പറഞ്ഞിട്ടില്ല. ഇത് എ പത്മകുമാർ പ്രസിഡന്‍റായ ഭരണസമിതിയാണ്.

സ്വർണ്ണപ്പാളികൾ 2019ൽ ഇളക്കിയെടുത്തത് ദേവസ്വം അംഗങ്ങളുടെ അറിവോടു കൂടിയാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സ്വർണ്ണപ്പാളി വിവാദം ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെയാണ് ഓരോ ദിവസവും സഞ്ചരിക്കുന്നത്.

എന്നാൽ, വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്തതായി അറിയില്ലെന്നും എ.പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com