തിരുവനന്തപുരം : ശബരിമലയിലെ കാണാതായ സ്വർണ്ണ പീഠങ്ങൾ കണ്ടെടുത്തു എങ്കിലും സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നീക്കങ്ങളിൽ ദുരൂഹത തുടരുകയാണ്. അഴിച്ചെടുത്ത ദ്വാരപാലക ശിൽപ്പങ്ങൾ ഇയാൾ സ്വർണ്ണം പൂശാനായി ചെന്നൈയിൽ എത്തിച്ചത് ഒരു മാസം കഴിഞ്ഞാണ് എന്നാണ് വെളിപ്പെടുത്തൽ. (Sabarimala gold case)
ഇക്കാര്യം അറിയിച്ചത് 2019-കാലത്ത് തിരുവാഭരണ കമ്മീഷണർ ആയിരുന്ന ആർ ജി രാധാകൃഷ്ണൻ ആണ്. ഇത്രയും ദിവസം എവിടെ ആയിരുന്നു എന്നതിന് രേഖകൾ ഇല്ലെന്നും അദ്ദേഹം പറയുന്നു. അന്ന് എ പദ്മകുമാർ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ്.
ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണ്ണമാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും അതിന് എവിടെയും തെളിവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിൽ ചെമ്പ് എന്നാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായ പീഠങ്ങൾ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്.