ആലപ്പുഴ : ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളെ തടഞ്ഞ് നിർത്തി പ്രതിഷേധിച്ച് മഹിളാ മോർച്ച പ്രവർത്തകർ. ആലപ്പുഴ സൗത്തിലെ മഹിളാ മോർച്ച പ്രവർത്തകരുടേതാണ് പ്രതിഷേധം. (Sabarimala gold case)
ദേവസ്വം ബോർഡ് അംഗങ്ങൾക്ക് ഇവർ കത്തും കൈമാറി. 'ഉളുപ്പുണ്ടെങ്കിൽ രാജി വച്ചു കൂടെ സർ', 'അമ്പലം വിഴുങ്ങികളായ മന്ത്രിയും ദേവസ്വം ബോർഡും രാജിവെക്കണം' എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉള്ള കത്തായിരുന്നു ഇത്.
ഇവർ തടഞ്ഞു നിർത്തി പ്രതിഷേധിച്ചത് ബോർഡ് അംഗങ്ങളായ എ. അജികുമാർ, സന്തോഷ് കുമാർ എന്നിവരെയാണ്. ഇവർ ചെറിയനാട് ദേവസ്വം ഹയർ സെക്കൻഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ്.