തിരുവനന്തപുരം : ഇന്ന് ശബരിമല സ്വർണ്ണക്കൊള്ളയിൽ കേസ് രജിസ്റ്റർ ചെയ്യും. കേസെടുക്കുന്നത് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ പമ്പയിലോ ആയിരിക്കും. (Sabarimala gold case )
നടപടി ഉണ്ടാകുന്നത് ദേവസ്വം കമ്മീഷണർ സുനിൽ കുമാർ നൽകിയ പരാതിയിലാണ്. കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുക്കുന്നത്.
ഇതിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയും സഹായികളും 9 ഉദ്യോഗസ്ഥരും പ്രതികൾ ആകും. സ്വർണ്ണപ്പാളികൾ കൈമാറ്റം ചെയ്തതതിലടക്കം ചട്ടലംഘനം നടന്നുവെന്നാണ് കണ്ടെത്തൽ.