പത്തനംതിട്ട : ശബരിമലയിലെ കണക്കെടുപ്പിനായി ജസ്റ്റിസ് കെ ടി ശങ്കരൻ പമ്പയിൽ എത്തി. അദ്ദേഹം കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ആണ്. രാവിലെ അദ്ദേഹം മല കയറി 11ന് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തും. (Sabarimala gold case)
അതേസമയം, അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധന നടത്തും. തിങ്കളാഴ്ച ആറന്മുളയിലെത്തി ശബരിമലയിലെ പ്രധാന സ്ട്രോങ്ങ് റൂമും പരിശോധിക്കുന്നതായിരിക്കും.
കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്നും പ്രതിഷേധം തുടരും. ബി ജെ പി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.