Sabarimala : ശബരിമല സ്വർണ്ണപ്പാളി വിവാദം : ദ്വാരപാലക ശിൽപ്പത്തിൽ സ്വർണ്ണം പൂശിയതിലും ദുരൂഹത, കൂടുതൽ പേർക്കെതിരെ അന്വേഷണമെന്ന് ദേവസ്വം ബോർഡ്

ദുരൂഹമായി പിൻവലിച്ചിരിക്കുന്നത് 2025 ജൂലൈ 30ന് എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയ ഇമെയിൽ ആണ്.
Sabarimala gold case
Published on

പത്തനംതിട്ട : ദ്വാരപാലക ശിൽപ്പത്തിൽ ഇത്തവണ സ്വർണ്ണം പൂശിയതിലും ദുരൂഹതയുണ്ടെന്ന് കണ്ടെത്തൽ. നിലവിലുള്ള സ്വർണ്ണ കോട്ടിങിലാക്കി വീണ്ടും ചെയ്യാൻ സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ല എന്ന തിരുവാഭരണം കമ്മീഷണറുടെ കണ്ടെത്തൽ എട്ട് ദിവസത്തിനുള്ളിൽ തിരുത്തിയതായി കണ്ടെത്തി. (Sabarimala gold case)

സന്നിധാനത്ത് വച്ച് പരമ്പരാഗത രീതിയിൽ സ്വർണ്ണം പൂശാമെന്ന ഉത്തരവാണ് തിരുത്തിയത്. ദുരൂഹമായി പിൻവലിച്ചിരിക്കുന്നത് 2025 ജൂലൈ 30ന് എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയ ഇമെയിൽ ആണ്. ഈ മലക്കം മറിച്ചിൽ ഉണ്ടായത് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തുയ ചർച്ചയ്ക്ക് പിന്നാലെയാണ്.

ഇന്നും നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം

ഇന്നും ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ നിയമസഭ സ്തംഭിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. തുടർച്ചയായ മൂന്നാം ദിവസമാണ് ഇവർ ഈ വിഷയം ആയുധമാക്കി മാറ്റുന്നത്.പ്രതിപക്ഷം ദേവസ്വം മന്ത്രിയുടേയും ദേവസ്വം പ്രസിഡന്‍റിന്‍റെയും രാജിയിൽ ഉറച്ച് നിൽക്കുകയാണ്. സ്വർണക്കവർച്ച പരമാവധി ആയുധമാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ മാസം 18ന് യു ഡി എഫ് ചെങ്ങന്നൂർ മുതൽ പന്തളം വരെ പദയാത്ര നടത്തും. അതേസമയം, ഇന്ന് ക്ലിഫ്ഹൗസിലേക്ക് ബി ജെ പി മാർച്ച് നടത്തും. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണിത്.

Related Stories

No stories found.
Times Kerala
timeskerala.com