പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണ പീഠം കാണാതാവുകയും, അത് സ്‌പോൺസറുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ രംഗത്തെത്തി. സംഭവത്തിലെ ദുരൂഹതെയെല്ലാം വിജിലൻസ് അന്വേഷിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. (Sabarimala gold case updates)
സ്വർണ്ണ പീഠം എടുത്തത് കൊണ്ട് ഉണ്ണിക്കൃഷ്ണനോ വാസുദേവനോ പ്രത്യേകിച്ച് ലാഭമൊന്നുമില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെന്തിനാണ് അങ്ങനെ ചെയ്തത് എന്ന് വിജിലൻസ് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ പീഠം ശിൽപ്പവുമായി ചേരുന്നില്ല എന്ന് കണ്ടെത്തിയിരുന്നു എന്നും, തിരികെ കൊടുത്തു വിടുമ്പോൾ രേഖ തയ്യാറാക്കേണ്ട ദേവസ്വം ഉദ്യോഗസ്ഥർ അത് ചെയ്തിട്ടുണ്ടാകും എന്ന് കരുതുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.