Sabarimala : 'പ്രസിഡൻ്റ് വിചാരിച്ചാൽ സ്വർണ്ണം കവരാൻ ആകില്ല': എ പത്മകുമാർ

അദ്ദേഹം വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും സംശയം പ്രകടിപ്പിച്ചാണ് സംസാരിച്ചത്.
Sabarimala gold case
Published on

തിരുവനന്തപുരം : ശബരിമല സ്വർണ്ണപാളി വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ. പ്രസിഡൻ്റ് വിചാരിച്ചാൽ സ്വർണ്ണം കവരാൻ സാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (Sabarimala gold case)

എല്ലാം തെളിയട്ടെയെന്നും, അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നര കിലോ സ്വർണം അമ്പതു പവനായി കുറഞ്ഞുവെങ്കിൽ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണ് എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ഇനിയും പലതും കലങ്ങിത്തെളിയാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേത്തു. അദ്ദേഹം വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും സംശയം പ്രകടിപ്പിച്ചാണ് സംസാരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com