പത്തനംതിട്ട : ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്നത് ഗുരുതര വീഴ്ച ആണെന്ന് കണ്ടെത്തി. 2021 മുതൽ തന്നെ ഇത് എവിടെയാണെന്ന കാര്യത്തിൽ അന്വേഷണം ഉണ്ടായിരുന്നില്ല. (Sabarimala Gold case )
പീഠം മഹസറിലും രേഖപ്പെടുത്തിയിരുന്നില്ല എന്നാണ് കണ്ടെത്തൽ. നിലവിൽ സ്വർണ്ണ പീഠം തിരുവനന്തപുരത്തെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. നാളെ വിജിലൻസ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇക്കാര്യത്തിൽ പ്രതികരിക്കാനില്ല എന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞത്. തങ്ങളുടെ കൈ പൂർണ്ണമായും ശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. ഇതുണ്ടായിരുന്നത് പരാതിക്കാരനായ സ്‌പോൺസറുടെ ബന്ധു വീട്ടിലാണ്. ഉണ്ണികൃഷ്ണൻ പോറ്റി പീഠം കാണാനില്ലെന്ന് പരാതി നൽകിയതിൽ ദുരൂഹത ഉണ്ടെന്നാണ് വിവരം. പീഠം കണ്ടെത്തിയത് ദേവസ്വം വിജിലൻസാണ്. സഹോദരിയുടെ വീട്ടിയിലേക്ക് കഴിഞ്ഞ 13നാണ് പീഠം മാറ്റിയത്. ആദ്യം ഇത് സൂക്ഷിച്ചിരുന്നത് വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ്.
കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ സ്വർണ്ണ പീഠം ഇയാൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ തന്നെ ഇത് ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്നു. പീഠം സൂക്ഷിച്ചിരുന്നത് സ്വീകരണ മുറിയിൽ ആയിരുന്നു.