Sabarimala : ശബരിമലയിലെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരികെ എത്തിച്ചു

തിരികെ സ്ഥാപിക്കാൻ അനുമതി ലഭിക്കുന്നത് വരെ സ്വർണ്ണപ്പാളികൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കുമെന്നാണ് ദേവസ്വം അധികൃതർ പറഞ്ഞത്.
Sabarimala : ശബരിമലയിലെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരികെ എത്തിച്ചു
Published on

പത്തനംതിട്ട : അറ്റകുറ്റപ്പണികൾക്കായി ഇളക്കിക്കൊണ്ടു പോയ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരികെയെത്തിച്ചു. ഇത് കോടതിയുടെ അനുമതി വാങ്ങിയതിന് ശേഷം തിരികെ സ്ഥാപിക്കും. (Sabarimala gold case)

ചെന്നൈയിലെ കമ്പനിയിലേക്കാണ് സ്വർണ്ണപ്പാളികൾ കൊണ്ടുപോയിരുന്നത്. കോടതിയുടെ അനുമതിയില്ലാതെ ഇവ ഇളക്കിമാറ്റിയത് വലിയ വിവാദം ആയിരുന്നു. തുടർന്നുള്ള പരിശോധനയിൽ 2019ൽ ഇവ സ്ഥാപിച്ചതടക്കമുള്ള സംഭവത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു.

വിഷയത്തിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. തിരികെ സ്ഥാപിക്കാൻ അനുമതി ലഭിക്കുന്നത് വരെ സ്വർണ്ണപ്പാളികൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കുമെന്നാണ് ദേവസ്വം അധികൃതർ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com