തിരുവനന്തപുരം : സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ ഒന്നിന് പിറകെ ഒന്നായി ഗുരുതരമായ തട്ടിപ്പുകളാണ് ചുരുളഴിഞ്ഞ് വരുന്നത്. ഇയാൾ ശബരിമലയുടെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നു എന്നാണ് കണ്ടെത്തൽ. (Sabarimala gold case )
നെയ്യഭിഷേകത്തിൻ്റെ പേരിലും ഇയാൾ പണപ്പിരിവ് നടത്തി. നെയ്‌ത്തേങ്ങകള്‍ ശേഖരിച്ച് അഭിഷേകം ചെയ്ത് നൽകുന്നതിലായിരുന്നു ഇത്. പ്രസാദം ഭക്തർക്ക് നൽകി ലക്ഷക്കണക്കിന് രൂപയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി പിരിച്ചത്.
2021-2023 വരെ പതിനായിരത്തി ഒന്ന് നെയ്‌ത്തേങ്ങകളാണ് ഇയാൾ ഇത്തരത്തിൽ എത്തിച്ചത് എന്നാണ് വിവരം.