തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഗുരുതരമായ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ചെന്നൈയിലും ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തായി. പ്രചരിക്കുന്നത് 2019ലെ ദൃശ്യങ്ങളാണ്. (Sabarimala gold case)
ചടങ്ങിൽ നടൻ ജയറാമടക്കം നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. ഇയാൾ പ്രദർശനം സംഘടിപ്പിച്ചത് ശബരിമല ശ്രീകോവിലിൻ്റെ വാതിൽ കട്ടിള എന്നൊക്കെ പറഞ്ഞാണ്.
ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് എത്തിയതെന്നാണ് ജയറാം പ്രതികരിച്ചത്. ഇയാളെ നാളെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യും. ഇയാളുടെ കോടികളുടെ ഭൂമി ഇടപാടുകൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.