Sabarimala : ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് എന്ന് കണ്ടെത്തൽ : അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം

Sabarimala : ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് എന്ന് കണ്ടെത്തൽ : അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം

3 വർഷത്തിനുള്ളിൽ 30 കോടിയുടെ കച്ചവടം നടന്നുവെന്നാണ് രേഖകൾ പറയുന്നത്. തലസ്ഥാനത്തെ ഇയാളുടെ ഇടനിലക്കാരൻ മുൻ ദേവസ്വം കരാറുകാരനാണ്. കുടുംബത്തിൻ്റെ പേരിലും ഭൂമി ഇടപാട് നടത്തിയതായാണ് വിവരം.
Published on

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. (Sabarimala gold case)

ഭൂമി ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം. ബ്ലെയ്ഡ് പലിശക്ക് പണം നൽകി പലയിടത്തും ഭൂമി ഇയാൾ സ്വന്തം പേരിലാക്കിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. 3 വർഷത്തിനുള്ളിൽ 30 കോടിയുടെ കച്ചവടം നടന്നുവെന്നാണ് രേഖകൾ പറയുന്നത്.

തലസ്ഥാനത്തെ ഇയാളുടെ ഇടനിലക്കാരൻ മുൻ ദേവസ്വം കരാറുകാരനാണ്. കുടുംബത്തിൻ്റെ പേരിലും ഭൂമി ഇടപാട് നടത്തിയതായാണ് വിവരം. അതേസമയം, ഇയാളെ നാളെ വിജിലൻസ് ദേവസ്വം ചോദ്യം ചെയ്യും.

Times Kerala
timeskerala.com