തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ നാളെയാണ് സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് ചോദ്യം ചെയ്യുന്നത്. ഇയാൾ കിളിമാനൂർ കാരേറ്റ് സ്വദേശിയാണ്. (Sabarimala gold case)
ഇയാളെ സംബന്ധിച്ച് അടിമുടി ദുരൂഹതയാണ് നിലനിൽക്കുന്നത്. ഇടപെടലുകളും സംശയമുണർത്തുന്നതാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയെ മുൻനിർത്തി മറ്റു സംസ്ഥാനങ്ങളിലടക്കം വ്യാപകമായ പണപ്പിരിവ് നടത്തിയെന്നാണ് കണ്ടെത്തൽ.