തിരുവനന്തപുരം : ഇന്നും ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ നിയമസഭ സ്തംഭിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. തുടർച്ചയായ മൂന്നാം ദിവസമാണ് ഇവർ ഈ വിഷയം ആയുധമാക്കി മാറ്റുന്നത്. (Sabarimala gold case in Kerala Assembly Session today)
പ്രതിപക്ഷം ദേവസ്വം മന്ത്രിയുടേയും ദേവസ്വം പ്രസിഡന്‍റിന്‍റെയും രാജിയിൽ ഉറച്ച് നിൽക്കുകയാണ്. സ്വർണക്കവർച്ച പരമാവധി ആയുധമാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ മാസം 18ന് യു ഡി എഫ് ചെങ്ങന്നൂർ മുതൽ പന്തളം വരെ പദയാത്ര നടത്തും.
അതേസമയം, ഇന്ന് ക്ലിഫ്ഹൗസിലേക്ക് ബി ജെ പി മാർച്ച് നടത്തും. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണിത്.