പത്തനംതിട്ട : ശബരിമലയുമായി ബന്ധപ്പെട്ട് എന്ത് ചെയ്താലും വിവാദമാണെന്ന് പറഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് രംഗത്തെത്തി. അതാണ് ഒരു കുഴപ്പമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Sabarimala Devaswom Board issues)
ഈ സ്ഥാനത്ത് ഇരിക്കുന്നത് ഒരു രൂപയുടെ അഴിമതി പോലും നടത്താതെയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കട്ടൻചായയുടെ അഴിമതി പോലും നടത്തിയിട്ടില്ല എന്ന് ബോധ്യം ഉണ്ടെന്നും, സമുദായ നേതാക്കൾ കൃത്യമായ പിന്തുണ നൽകുന്നത് ഇത് അറിയാവുന്നത് കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.