Sabarimala : ശബരിമല മേൽശാന്തിയായി ഏറന്നൂര്‍ മനയിൽ ഇ ഡി പ്രസാദ്: മാളികപ്പുറം മേൽശാന്തി മുട്ടത്തുമഠം എം ജി മനു

മാളികപ്പുറത്തെ നറുക്കെടുപ്പ് നടത്തിയത് പന്തളം കൊട്ടാരത്തിലെ മൈഥിലി വർമയാണ്.
Sabarimala : ശബരിമല മേൽശാന്തിയായി ഏറന്നൂര്‍ മനയിൽ ഇ ഡി പ്രസാദ്: മാളികപ്പുറം മേൽശാന്തി മുട്ടത്തുമഠം എം ജി മനു
Published on

പത്തനംതിട്ട : ശബരിമലയിലെ വരും വർഷത്തേക്കുള്ള മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയേയും തിരഞ്ഞെടുത്തു. (Sabarimala chief priest selection)

നറുക്കെടുപ്പ് നടന്നത് രാവിലെ 8.15ഓടെയാണ്. ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടത്തിയത് പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ്.

മാളികപ്പുറത്തെ നറുക്കെടുപ്പ് നടത്തിയത് പന്തളം കൊട്ടാരത്തിലെ മൈഥിലി വർമയാണ്. പ്രസാദ് നമ്പൂതിരി നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com